നീലേശ്വരം : കാര്‍ സ്കൂട്ടറിലിടിച്ച് മധ്യവയസ്ക്കന്‍ മരണപ്പെട്ടു. ചോയ്യംങ്കോട്ടെ വി.രാജന്‍ നായരാണ് (65) മരണപ്പെട്ടത്. ചോയ്യംങ്കോട് ഭാഗത്ത് നിന്നും അടുക്കം ഭാഗത്തേക്ക് പോകുന്ന കാറും ഉമിച്ചി റോഡില്‍ നിന്നും മെയിന്‍ റോഡിലെക്ക് കയറുകയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. പാര്‍വ്വതിയാണ് മരണപ്പെട്ട രാജന്‍റെ ഭാര്യ. മക്കള്‍ രജിത്ത് (മാള്‍ട്ട), രജിത. മരുമക്കള്‍:അഞ്ജു ( പ്രാപ്പൊയില്‍),ശരത് കുമാര്‍ (കര്‍ണാടക ബാങ്ക് മാനേജര്‍ ചെന്നൈ). സഹോദരങ്ങള്‍: ശശിധരന്‍ (ഡ്രൈവര്‍ ചോയ്യംങ്കോട്), സുശീല (പുത്തൂര്‍ അമ്പലം).
കാര്‍ സ്കൂട്ടറില്‍ ഇടിച്ച് മധ്യവയസ്ക്കന്‍ മരണപ്പെട്ടു