നിര്യാതനായി

നീലേശ്വരം: ഹൃദയാഘാതത്തെ തുടര്‍ന്ന് മത്സ്യ വ്യാപാരിയായ യുവാവ് മരിച്ചു. അനന്തംപള്ള കൊട്രച്ചാലിലെ പരേതനായ മുത്തല നാരായണന്‍റെ മകന്‍ ഷാജി യാണ്(46) മരിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച നീലേശ്വരം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് മരണപ്പെട്ടു. കൊട്രച്ചാലില്‍ മല്‍സ്യ കച്ചവടമായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ് രണ്ട് ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. മൃതദേഹം നീലേശ്വരം ആശുപത്രിയില്‍. ലീലയാണ് മാതാവ്. ഭാര്യ :ബിന്ദു. ഏക മകള്‍ ഷില്‍ന ഷാജി. സഹോദരങ്ങള്‍: സുധ, സുനില്‍.