ചെറുവത്തൂര്‍: പനി ബാധിച്ച് മൂന്നു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാടങ്കോട് സ്വദേശി സി.കെ.സലീമിന്‍റെയും കോട്ടപ്പുറം സ്വദേശി മുഹ്സിനയുടെയും മകന്‍ മുഹമ്മദ് ഷയാനാണ്(14) മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെണ് മരണം സംഭവിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുരുത്തി റൗളത്തുല്‍ ഉലൂം സ്കൂളിലെയും കാടങ്കോട് മുനവ്വിറുല്‍ ഇസ്ലാം മദ്രസയിലെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ഷിനാസ്, സ്വാലിഹ്, ഫാത്തിമ.
പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു