ഗോവിന്‍െറ സ്ഥാനലബ്ധി കാസര്‍കോടിനുള്ള അംഗീകാരം

കാഞ്ഞങ്ങാട്:്യുസിപിഐ മുന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടി വടക്കന്‍കേരളത്തിന് പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്ക് നല്‍കുന്ന അംഗീകാരം. ഛണ്ഢീഗഡില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇദ്ദേഹത്തെ ദേശീയ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തത്. ജനകീയനായ രാഷ്ട്രീയ പ്രവര്‍ത്തകനും മികച്ച സംഘാടകനും പ്രഭാഷകനുമാണ്. നേരത്തെ ജനപ്രതിനിധിയായും പ്രവര്‍ത്തിച്ചിരുന്നു. രാവണേശ്വരം സ്വദേശിയാണ്. ഭവ്യതയും എളിമയുമാണ് ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്‍റെ മുഖമുദ്ര. വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. നിലവില്‍ കെഎസ്എഫ്ഇ ഡയറക്ടറാണ്. രണ്ടുതവണ സര്‍ക്കാര്‍ ജോലി ലഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി അവയെല്ലാം ഉപേക്ഷിച്ചു.