ആദിദേവിന് സ്വര്‍ണമെഡല്‍

പൊയിനാച്ചി: കണ്ണൂര്‍ ജി വി എച്ച് എസ് എസില്‍ നടന്ന 67-ാമത് കേരള സ്കൂള്‍ ഗെയിംസില്‍ അയോധന കലയായ തൈക്കോണ്ട കരാത്തയില്‍ (അണ്ടര്‍ 14 കാറ്റഗറി ) 32 കിലോ വിഭാഗത്തില്‍ പൊയിനാച്ചി ഭാരത് യു.പി.സ്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥി വി.ആദി ദേവ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. ജില്ലാ ഉപജില്ല മത്സരത്തിലും ഒരു സില്‍വര്‍, പത്ത് ഗോള്‍ഡ് മെഡലുകള്‍ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. പൊയിനാച്ചി തൈക്കോണ്ടോ അക്കാദമിയില്‍ മാസ്റ്റര്‍ പ്രിയേഷിന്‍റെ കീഴില്‍ പരിശീലിച്ച് വരികയാണ് വി.ആദിദേവ്. പൊയിനാച്ചി നമ്പിടിപള്ളത്തെ എന്‍. പ്രദീപിന്‍റെയും സൂര്യപ്രഭയുടെയും മകനാണ്. നാഗാലാന്‍റില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായിക മേളയില്‍ ആദിദേവ് കേരളത്തിനായി മല്‍സരിക്കും.