കയ്യൂര്‍ സമരസേനാനി തായത്ത് കുഞ്ഞമ്പുവിന്‍റെ ഭാര്യ നിര്യാതയായി

നീലേശ്വരം: കയ്യൂര്‍ സമരസേനാനി തായത്ത് കുഞ്ഞമ്പുവിന്‍റെ ഭാര്യ പാലായിയിലെ മെട്ടക്ക് പാറ്റ(103) നിര്യാതയായി. അടിയന്തിരാവസ്ഥകാലത്ത് പോലീസ് മര്‍ദ്ദനത്തിന് ഇരയായി. മക്കള്‍: നാരായണി, നന്ദിനി(കയ്യൂര്‍), ജാനകി(കുറുന്തൂര്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍), ബാലകൃഷ്ണന്‍.എം, പരേതരായ മെട്ടക്ക് കുമാരന്‍, മെട്ടക്ക് കമലാക്ഷന്‍, മരുമക്കള്‍: ബാലന്‍(കയ്യൂര്‍), കുഞ്ഞമ്പു (കുറുന്തൂര്‍), മാധവി (കൂക്കോട്ട്), രാധ, ശാന്ത, പരേതനായ രാമചന്ദ്രന്‍(പാലായി).