കണ്ണൂര്‍: കണ്ണൂര്‍ പാട്യം പത്തായക്കുന്നില്‍ സ്ഫോടനം. മൗവ്വഞ്ചേരി പീടികയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ട് വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 12.10ഓടെയാണ് സ്ഫോടനം നടന്നത്. ആളുകള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഫോടനം എന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. കതിരൂര്‍ പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. യുവാക്കളാണ് പിന്നിലെന്നാണ് പോലീസിന്‍റെ നിഗമനം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.
പത്തായക്കുന്നില്‍ സ്ഫോടനം
