കരുവാച്ചേരി വളവില്‍ ലോറി മറിഞ്ഞു

നീലേശ്വരം: ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി വളവില്‍ നിയന്ത്രണം വിട്ടലോറി തലകീഴായി മറിഞ്ഞു. ആര്‍ക്കും അപകടത്തില്‍ പരിക്കില്ല. വേസ്റ്റ് പേപ്പറുമായി കര്‍ണ്ണാടയില്‍ നിന്നും എറണാകുളത്തെക്ക് പോവുകയായിരുന്ന കെ.എല്‍ 41 ക്യൂ 4363 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. സര്‍വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലെക്ക് കയറുമ്പോഴുള്ള റോഡിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് ലോറി ഡ്രൈവര്‍ പറയുന്നു. ഹൈവേ നിര്‍മ്മാണത്തിന്‍റെ ഭാഗമായുള്ള സര്‍വ്വീസ് റോഡില്‍ പലയിടത്തും ഇത്തരത്തിലുള്ള അപകടക്കെണികള്‍ വ്യാപകമാണ്.