കാണാതായ മുന്‍ പ്രവാസിയെ മരിച്ചനിലയില്‍ കണ്ടെത്തി

കുറ്റിക്കോല്‍: കാണാതായ മുന്നാട്ടെ മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരിങ്ങാട് സ്വദേശി കുഞ്ഞമ്പു(51)വാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ കൃഷിയിടത്തേക്ക് പോകുന്നതായി അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. വൈകീട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. കണ്ടെത്താതിനെ തുടര്‍ന്ന് ഭാര്യ വിനീഷ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവരത്തെ തുടര്‍ന്ന് ബേഡകം പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം കാര്‍ഷിക ജീവിതം നയിച്ചുവരികയായിരുന്നു പരേതന്‍. പൊക്കനാണ് പിതാവ്.