ചിറ്റാരിക്കാല്‍ : ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചീര്‍ക്കയത്തെ വീട്ടമ്മയെ രാത്രി കുളിമുറിയില്‍ പോയ സമയത്ത് കയ്യില്‍ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയ കേസിലാണ് മൗഗ്ലി നാരായണന്‍ എന്ന് വിളിക്കുന്ന ചീര്‍ക്കയത്തെ നാരായണനെ ചിറ്റാരിക്കല്‍ എസ് ഐ മധുസൂദനന്‍ മടിക്കൈ അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളരിക്കുണ്ട് ചിറ്റാരിക്കല്‍ ചീമേനി തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ അനധികൃതമായി തോക്ക് കൈവശം വെച്ചത് ഉള്‍പ്പെടെ പല ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി നാട്ടില്‍ സ്ഥിരമായി പൊതുസമാധാന ലംഘനം നടത്തുന്നതിനാല്‍ കാപ്പ കേസ് ചുമത്തിയിരുന്നു.
മൗഗ്ലി നാരായണന്‍ മാനഭംഗ കേസില്‍ അറസ്റ്റില്‍
