കരിന്തളം: കാണാതായ കള്ള് ചെത്ത് തൊഴിലാളി വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരപ്പ ബിരിക്കുളം ഓമനങ്ങാനത്തെ അടുക്കത്തില്‍ എ.വിനോദാണ്(41) മരിച്ചത്. ഇന്നലെ വൈകിട്ട് സമീപത്തെ ചാലില്‍ കുളിക്കാന്‍ പോയതായിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. ബന്ധുക്കള്‍ വെള്ളരിക്കുണ്ട് പോലീസ് രാത്രി തന്നെ പരാതി നല്‍കിയിരുന്നു. കേസെടുത്ത് ഇന്‍സ്പെക്ടര്‍ കെ.പി.സതീഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ വീടിനടുത്തുള്ള പ്ലാച്ചിക്കര ഫോറസ്റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. പരേതനായ കൂക്കോട്ട് അമ്പാടിയുടെയും എ ലക്ഷ്മിയുടെയും മകനാണ്.അവിവാഹിതനാണ്.സഹോദരങ്ങള്‍:എ രാഘവന്‍ (പുലയനടുക്കം), എ.ചന്ദ്രന്‍, എ.സുധാകരന്‍ (ഇരുവരും ഓമ നങ്ങാനം) എ.ജയന്‍ കെഎസ്ഇബി (ചോയ്യംങ്കോട്).
കാണാതായ ചെത്ത് തൊഴിലാളി വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍
