മാണിക്കോത്ത് മഖാം ഉറൂസിന് കൊടി ഉയര്‍ത്തി

മാണിക്കോത്ത് മഖാം ഉറൂസിന് കൊടി ഉയര്‍ത്തി മാണിക്കോത്ത് : മാണിക്കോത്ത് ഖാസി ഹസൈനാര്‍ വലിയുള്ളാഹിയുടെ പേരില്‍ ജനുവരി 6 മുതല്‍ 12 വരെ നടത്തുന്ന മാണിക്കോത്ത് മഖാം ഉറൂസ് 2026 ന് തുടക്കമായി. മഖ്ബറ സിയാറത്തിന് ശേഷം ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി വി അബ്ദുല്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. മുബാറക്ക് ഹസൈനാര്‍ ഹാജി, എംപി നൗഷാദ്, അബ്ദുറഹിമാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി സുലൈമാന്‍, ആബിദീ എം സി, എന്‍ വി നാസര്‍, ഷംസുദ്ദീന്‍ മാട്ടുമ്മല്‍, എം സി അബ്ദുല്‍ഖാദര്‍, പി അഷറഫ്, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, ബാസിത്ത് പാലക്കി, നൗഷാദ് ബദര്‍ , സമീര്‍ മാണിക്കോത്ത്, നാദിര്‍ഷ മല്ലമ്പലം, യൂനുസ് ബദര്‍ ലീഗ് മജീദ് തുടങ്ങിയവരും വിവിധ സബ് കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും പങ്കെടുത്തു.