കാസര്‍കോട്: വിദ്യാനഗര്‍ ജില്ലാ കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണി. ജില്ലാ കോടതിയിലേക്ക് ഇ മെയില്‍ വഴിയാണ് ഭീഷണിയെത്തിയത്. വിവരമറിഞ്ഞ് പോലീസും ബോംബ് സ്ക്വാഡും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന തുടങ്ങി. കോടതി നടപടികള്‍ തുടങ്ങാനിരിക്കെയാണ് ബോംബ് ഭീഷണി ഉണ്ടായത്. കഴിഞ്ഞദിവസം കര്‍ണ്ണാടക ഹൈക്കോടതിയിലും സംസ്ഥാനത്തെ വിവിധ കോടതികളിലും സമാനമായ രീതിയില്‍ ഇ-മെയിലില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
കാസര്‍കോട് കോടതിയില്‍ ബോംബ് ഭീഷണി