ബിരിക്കുളം: ഗതാഗതം ഏറെ ദുസഹമായ പ്ലാത്തടം-കാരാട്ട് റോഡ് എത്രയും വേഗം റീട്ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ബിരിക്കുളം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര ടൗണായ വെള്ളരിക്കുണ്ടിലേക്ക് ഇതുവഴി നിരവധി വാഹനങ്ങളാണ് പ്രതിദിനം കടന്നുപോകുന്നത്. ഇരുചക്രവാഹന യാത്രയാണ് ഏറെ ദുസഹം. പഞ്ചായത്ത് ഭരണസമിതി വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരമ്പരയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗം രാമകൃഷ്ണന്‍ ബിരിക്കുളം പറഞ്ഞു. ബൂത്ത് കമ്മിറ്റി അംഗങ്ങളായ, ഗിരീഷ് പ്ലാതടം, സുമിത്ത് കുമാര്‍, മഹേഷ് , രതീഷ്, ചന്ദ്രന്‍, കരുണാകരന്‍, രാഘവന്‍ തുടങ്ങിയ ബിജെപി അംഗങ്ങളും ഈറോഡ് എത്രയും വേഗം നന്നാക്കണമെന്ന് ആവശ്യപ്പെട്ടു.
പ്ലാത്തടം - കാരാട്ട് റോഡ് നന്നാക്കണമെന്ന് ബിജെപി