ഫുട്ബോള്‍താരം അലി ഹംസ നിര്യാതനായി

കാഞ്ഞങ്ങാട്: പഴയകാല ഫുട്ബോള്‍താരം മദേഴ്സ് ആശുപത്രിക്ക് സമീപത്തെ ഫാബ്ക്കോ വീട്ടില്‍ അലി ഹംസ (89) നിര്യാതനായി. മലപ്പുറത്തെ അധ്യാപകന്‍ മച്ചിങ്ങല്‍ അലിമാസ്റ്ററുടെ മകനാണ്. ഭാര്യ കബക്കാ കദീജ. മക്കള്‍: പരേതയായ സുരയ്യ, മച്ചിങ്ങല്‍ റഷീദ്(അബുദാബി), മുംതാസ്, ഷംസാദ്. മരുമക്കള്‍: പരേതനായ തിഡില്‍ അബ്ദുല്‍ ഖാദര്‍, കെ.ഇബ്രാഹിം. മരുമകള്‍: ഖൈറുന്നിസ.