പുല്ലൂര്‍: സിപിഎം നേതാവ് പുല്ലൂര്‍ കട്ടുമ്മലിലെ ടി.വി.കരിയന്‍(68) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വിദഗ്ധ ചികിത്സക്ക് അടുത്ത ദിവസം കണ്ണൂര്‍ മിംസില്‍ പോകാനിരിക്കെയാണ് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞ് വീണത്. ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സിപിഎം കാഞ്ഞങ്ങാട് ഏരിയാകമ്മറ്റി അംഗവും പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗവും പുല്ലൂര്‍ ക്ഷീര സഹകരണ സംഘം പ്രസിഡണ്ടും ചുമട്ട് തൊഴിലാളി സിഐടിയു ഏരിയാകമ്മറ്റി പ്രസിഡണ്ടുമാണ്. സീഡ് ഫാം യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗമാണ്. മുമ്പ് ജില്ലാ മോട്ടോര്‍ തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടും പുല്ലൂര്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ടുമായിരുന്നു. മൃതദേഹം മേലാങ്കോട്ടെ സിപിഎം ഏരിയാകമ്മറ്റി ഓഫീസിലും കുന്നുമ്മല്‍ ഓഫീസിലും പുല്ലൂരിലെ പാര്‍ട്ടി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ചശേഷം 4 മണിക്ക് സംസ്ക്കരിക്കും. ഭാര്യ: നിര്‍മ്മല(മുന്‍ പഞ്ചായത്തംഗം). മക്കള്‍: ടി.വി.മനു, ടി.വി.വിനോദ്(സംസം ലോട്ടറി), മരുമക്കള്‍: വിനീത, ജസ്ന. സഹോദരങ്ങള്‍: കല്യാണി, പരേതരായ കാരിച്ചി, അമ്പു, കോരന്‍, കൃഷ്ണന്‍, അമ്പാടി, കണ്ണന്‍, കുഞ്ഞിരാമന്‍.