കാസര്‍കോട്: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 4.183 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബംബ്രാണ വില്ലേജിലെ എം. സുനില്‍ കുമാറിനെയാണ് (35) കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ജോസഫ് ജെയും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.30ന് കോയിപ്പാടി, മാവിനക്കട്ടയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി സുനില്‍കുമാര്‍ സ്കൂട്ടറില്‍ എത്തിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് സംഘത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി സുരേഷ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ പ്രശാന്ത് കുമാര്‍, സി. അജീഷ്, സി.ഇ.ഒമാരായ ടി.വി അതുല്‍, കെ. സതീശന്‍, സജ്ന, ഡ്രൈവര്‍ സജീഷ് എന്നിവരും ഉണ്ടായിരുന്നു.
സ്കൂട്ടറില്‍ കടത്തിയ നാല് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു
