ചെമ്മട്ടംവയല്‍: പറക്കളായി ഗവണ്‍മെന്‍റ് യുപി സ്കൂള്‍ റിട്ട.ഹെഡ്മിസ്ട്രസ് ബല്ല പൂടംകല്ലടുക്കത്തെ പ്രഭാകുമാരി ടീച്ചര്‍(59) നിര്യാതയായി. ഇന്നലെ വൈകീട്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. ജി എച്ച് എസ് എസ് മടിക്കൈ, ജി.യു.പി സ്കൂള്‍ പൂത്തക്കാല്‍ എന്നീ സ്കൂളുകളിലും അധ്യാപികയായിരുന്നു. ഭര്‍ത്താവ് ടി.രവീന്ദ്രന്‍ നായര്‍ (റിട്ടയേര്‍ഡ് എച്ച് എം മോലാങ്കോട്ട് ഗവ.യുപി സ്കൂള്‍). മകന്‍ അശ്വിന്‍ രവീന്ദ്രന്‍ (സ്റ്റേഷന്‍മാസ്റ്റര്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍). മരുമകള്‍: ഡോ.അഞ്ജന. സഹോദരി: ശോഭനകുമാരി(വയക്കല്‍ കൊല്ലം). സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് കൊല്ലം ആയൂര്‍ വയക്കല്‍ തറവാട് വീട്ടുവളപ്പില്‍ നടത്തി.
പ്രഭാകുമാരി ടീച്ചര്‍ നിര്യാതയായി
