പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ റിട്ട.എസ്ഐ മരിച്ചു

ചെറുവത്തൂര്‍: കൊടക്കാട്ടെ റിട്ട.എസ്.ഐ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചു. കൊടക്കാട് വേങ്ങപ്പാറ തന്നി മംഗലത്ത് ഗോവിന്ദവാര്യരുടെ മകന്‍ രാമചന്ദ്ര വാര്യരാണ് (65) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. പ്ലാറ്റ്ഫോമില്‍ കുഴഞ്ഞുവീണ രാമചന്ദ്ര വാര്യരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. റെയില്‍വെ പോലീസ് നടപടികള്‍ സ്വീകരിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂരിലുമുള്‍പെടെ എസ്.ഐ ആയും എ.എസ് ഐ ആയും സേവനമനുഷ്ച്ചിഠിട്ടുണ്ട്.