യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ചു

അമ്പലത്തറ: യുവതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടവലം പട്യമ്മേരടുക്കത്തെ ഡ്രൈവര്‍ രാജന്‍റെ ഭാര്യ ശ്രീജയാണ്(42) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മക്കള്‍: രാജശ്രീ, അനുശ്രീ, കാര്‍ത്തിക്, വിഷ്ണു. സഹോദരങ്ങള്‍: തമ്പാന്‍, രാജു, ബാലാമണി, ബേബി, പരേതനായ മോഹനന്‍.