ബളാംതോട്: റോഡരികില്‍ തടി കയറ്റുകയായിരുന്ന ലോറിയുടെ പിറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു. ബസിന്‍റെ മുന്‍ഭാഗം പാടെ തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല. ബളാംതോട് മുസ്ലിം പള്ളിയുടെ സമീപം മായത്തി റോഡിന്‍റെ ഇറക്കത്തില്‍ റോഡ് സൈഡില്‍ തടി കയറ്റി കൊണ്ടിരിക്കുന്ന ലോറിയുടെ പിന്നില്‍ പാല -പാണത്തൂര്‍ ഫാസ്റ്റ് കെ എസ് ആര്‍ ടി സി ബസിടിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രാ വണ്ടിയായതിനാല്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. റോഡ് പണി നടന്നുകൊണ്ടിരിക്കുന്നതിനാലും അപകട സാധ്യതയുള്ള രീതിയില്‍ റോഡ് സൈഡില്‍ നിന്ന് മരം കയറ്റുന്നതും അപകടമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപകട സൂചന കാണിച്ചു കൊണ്ട് മലനാട് വികസന സമിതി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
റോഡരികില്‍ തടി കയറ്റുകയായിരുന്ന ലോറിയുടെ പിറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു