മടിയന്‍ നായരച്ചന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മടിയന്‍ കൂലോം പാരമ്പര്യ ട്രസ്റ്റിയും, ബേളൂര്‍ മലൂര്‍ തറവാട്ട് കാരണവരുമായ കുഞ്ഞിക്കണ്ണന്‍ മടിയന്‍ നായരച്ചന്‍ (92) നിര്യാതനായി. എല്‍.ഐ.സി റിട്ട.സീനിയര്‍ മാനേജരാണ്. മഡിയന്‍ കേവിലകത്തെ ആചാരസ്ഥാനമായ മഡിയന്‍ നായരച്ചനായി ആചാരം കൊണ്ട് സ്ഥാനമേറ്റത് ഏതാനം വര്‍ഷങ്ങള്‍ മുമ്പാണ്. ഇന്ന് രാവിലെയാണ് മരണം. ഭാര്യ: പുറവങ്കര സുമതി അമ്മ. മക്കള്‍: വിദ്യ പുറവങ്കര (എല്‍.ഐ.സിപയ്യന്നൂര്‍), ഡോ.വിധുശേഖര്‍ (അസി. പ്രൊഫസര്‍, എന്‍.ഐ.എഫ്.ടി., ദമന്‍)വിനയരാജ് പുറവങ്കര (എച്ച്.എസ്.എസ്.ടി.,ബല്ല ഹയര്‍ സെക്കെണ്ടറി സ്കൂള്‍). മരുമക്കള്‍: ഏ.ജെ. ഹരീന്ദ്രന്‍ (പേരാമ്പ്ര),സീന കെ.എസ് ( നായന്മാര്‍മൂല എച്ച്എസ്എസ്), മഞ്ജു വിനയ് ( ഇക്കോ എയര്‍, കാഞ്ഞങ്ങാട്). സംസ്ക്കാരം ഇന്ന് വൈകിട്ട് എട്ട് മണിക്ക് തറവാട് ശ്മശാനത്തില്‍.