മുറിയനാവിയിലെ വീട്ടില്‍ നിന്നും 1.7 കിലോ കഞ്ചാവ് പിടികൂടി

കാഞ്ഞങ്ങാട്: മുറിയനാവിയിലെ വീട്ടില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് നടത്തിയ റെയ്ഡില്‍ 1.7കിലോ കഞ്ചാവ് പിടികൂടി. ഉടമയായ ഷംസീറിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിയിലായത്. മുറിയനാവിയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ഷംസീര്‍ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു.