കാസര്‍കോട് : ശബരിമല ദര്‍ശനത്തിന് പോയ കാസര്‍കോട് സ്വദേശികളായ അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് റാണിക്കോവില്‍ എസ്റ്റേറ്റ് സ്വദേശികളായ കണ്ണന്‍(31), ആര്‍.രഘു(27) എന്നിവരെയാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 18നാണ് കാസര്‍കോട്ടുനിന്നും തുലാമാസ പൂജക്കായി ശബരിമലയിലെത്തിയവര്‍ മോഷണത്തിനിരയായത്. തുടര്‍ന്ന് ഇവര്‍ സന്നിധാനം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ശബരിമലയില്‍ കാസര്‍കോട്ടുകാരുടെ പണം തട്ടിയ 2 പേര്‍ പിടിയില്‍