കാഞ്ഞങ്ങാട്: സ്കൂളില്‍ പഠിക്കുമ്പോള്‍ ജന്മദേശം പത്രം വിതരണം ചെയ്തതിന്‍റെ ഓര്‍മ്മകള്‍ അയവിറക്കി മടിക്കൈ ഗ്രാമപഞ്ചായത്ത് നിയുക്ത പ്രസിഡണ്ട് വി.പ്രകാശന്‍. ജന്മദേശം ദിനപത്രത്തിന്‍റെ 42-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രകാശന്‍. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് സാമ്പത്തിക പ്രയാസം മൂലം ജന്മദേശത്തിന്‍റെ വിതരണക്കാരനായത്. കാഞ്ഞങ്ങാടുനിന്ന് പത്രമെടുത്ത് ട്രെയിനില്‍ സീസണ്‍ ടിക്കറ്റില്‍ കാസര്‍ കോട്ടേക്ക് പോയി ഓരോ സ്ഥലങ്ങളിലും പത്രവില്‍പ്പന നടത്തിയ തനിക്കും ജന്മദേശവുമായി കുടുംബബന്ധമാണുള്ളതെന്നും പ്രകാശന്‍ തുടര്‍ന്ന് പറഞ്ഞു. ജന്മദേശം നടത്തുന്നത് മാതൃകാപരമായ മാധ്യമപ്രവര്‍ത്തനമാണെന്നും അതുകൊണ്ടുതന്നെ ജന്മദേശത്തിന്‍റെ ഭാഗവാക്കാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പ്രകാശന്‍ പറഞ്ഞു.
ജന്മദേശം വിതരണം ചെയ്തതിന്‍റെ ഓര്‍മ്മകള്‍ അയവിറക്കി വി.പ്രകാശന്‍