മാവുള്ളാല്‍ തിരുനാളിന് കൊടിയേറി

വെള്ളരിക്കുണ്ട്: വടക്കേമലബാറിലെ ഏറ്റവും പ്രശസ്ത സുറിയാനി തീര്‍ത്ഥാടന കേന്ദ്രമായ വെള്ളരിക്കുണ്ടിലെ മാവുള്ളാല്‍ വി യൂദാ തദ്ദേവൂസിന്‍റെ നവനാള്‍ നൊവേനയ്ക്കും തീര്‍ത്ഥാടന തിരുനാളിനും ഇന്ന് രാവിലെ കൊടിയേറി. രാവിലെ ആറുമണിക്ക് വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്ളവര്‍ ഫൊറോന ദേവാലയ വികാരി റവ. ഫാ. ഡോ. ജോണ്‍സണ്‍ അന്ത്യാംകുളം കൊടിയേറ്റം നിര്‍വഹിച്ചു.