കാഞ്ഞങ്ങാട് : ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ മുന്‍ കാര്‍ട്ടൂണിസ്റ്റ് വീട്ടില്‍ മരിച്ച നിലയില്‍. രാവേണശ്വരം കളരിക്കല്‍ തെക്കേവീട്ടില്‍ ഹരിദാസനാണ് (56) മരിച്ചത്. ഇന്നലെ വൈകിട്ടാണ് അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യ വല്‍സലയും മകള്‍ ഉത്തിമയും ഇവരുടെ സ്വന്തംവീട്ടിലായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: നാരായണി. പിതാവ് പരേതനായ നാരായണന്‍. സഹോദരങ്ങള്‍: ജയന്‍,സുധ, ജയന്തി, രേണുക, അജിത.
കാര്‍ട്ടൂണിസ്റ്റ് ഹരിദാസന്‍ വീട്ടില്‍ മരിച്ച നിലയില്‍
