നീലേശ്വരം: ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ ബങ്കളത്തെ കീലത്ത് ഗിരിജയുടെ വീടിന് ഇടിമിന്നലേറ്റു. ഗിരിജ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ചുമരില്‍ വിള്ളല്‍ വീഴുകയും ടൈല്‍സും പ്ലാസ്റ്റിക് ചെയറുകളും വൈദ്യുതി ഉപകരണങ്ങളും സ്വിച്ച്ബോര്‍ഡുകളും പൊട്ടിത്തെറിക്കുകയും ചെയ്തു. പറമ്പിലെ തെങ്ങ് രണ്ടായിപിളര്‍ന്നു. ഗിരിജ വീട്ടില്‍ തനിച്ചാണ് താമസം. ഗിരിജ കിടന്നിരുന്ന കട്ടിലിന് സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് സ്റ്റൂളാണ് പൊട്ടിത്തെറിച്ചത്. സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണന്‍റെ സഹോദരിയാണ് ഗിരിജ.
ഇടിമിന്നലില്‍ വീടിന്‍റെ ചുമരിന് വിള്ളലേറ്റു
