കാസര്‍കോട്: ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും പുലിയിറങ്ങി. മുളിയാര്‍, വീട്ടിയടുക്കത്താണ് പുലിയെ കണ്ടത്. അംഗനവാടി പരിസരത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.45 ന് റബ്ബര്‍ ടാപ്പിംങ്ങിന് പോവുകയായിരുന്ന സജി എന്നയാളാണ് പുലിയെ കണ്ടത്. ഉടന്‍ തന്നെ പരിസരവാസികളെ വിവരമറിയിച്ചു. നെഞ്ചിടിപ്പോടെയാണ് മലയോരത്തെ ജനങ്ങള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളിലെ പയസ്വിനിപ്പുഴയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുലിയിറങ്ങുന്നത് കൂടിവരികയാണ്. കാനത്തൂര്‍, വീട്ടിയടുക്കം, മൂടയംവീട്, നെയ്യംകയം, കൊട്ടംകുഴി, പാണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ കാണാതാവുന്നത് സാധാരണയാണ്. ഇടക്കിടെ നാട്ടുകാര്‍ പുലിയെ കാണുന്നുമുണ്ട്. ഒരേ സമയം രണ്ടു പുലികളെ വരെ കണ്ടെത്തിയിരുന്നു.
മുളിയാറില്‍ പുലിയിറങ്ങി
