കാസര്‍കോട്: കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടയില്‍ പ്ലാസ ക്ക് നേരെ അക്രമം നടത്തിയ കേസില്‍ രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കൊടിയമ്മ, ഉജാറിലെ ഫൈസല്‍ അബ്ദുല്‍ റഹ്മാന്‍ (28), മഞ്ചേശ്വരം, വാമഞ്ചൂര്‍ ചെക്കു പോസ്റ്റിന് സമീപത്തെ ടി.അബ്ദുല്‍ നാസര്‍(46) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ടോള്‍ പ്ലാസയ്ക്കു നേരെ അക്രമം നടത്തി ഉപകരണങ്ങള്‍ തകര്‍ത്തുവെന്നാണ് കേസ്. അക്രമത്തില്‍ പത്തുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ടോള്‍ പ്ലാസ അധികൃതര്‍ കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഘര്‍ഷത്തിന്‍റെ വീഡിയോകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കുമ്പള ടോള്‍ പ്ലാസ അക്രമം: രണ്ടുപേര്‍ അറസ്ററില്‍