മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍

കാഞ്ഞങ്ങാട്: 0.285 ഗ്രാം മെത്താഫിറ്റാമിനുമായി പള്ളിക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. കല്ലിങ്കാല്‍ കെ എം ഹൗസില്‍ അബ്ദുള്‍ ഫൈസലിനെയാണ് (36) ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി പ്രസന്നകുമാറിന്‍റെ നേതൃത്വത്തില്‍ കല്ലിങ്കാലില്‍ വെച്ച് പിടികൂടിയത്.എക്സൈസ് ഇന്‍സ്പെക്ടര്‍ ജിഷ്ണുകുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ, എസ്. ജേക്കബ് കെ.കെ,ബാലകൃഷ്ണന്‍, പി.ഒ മാരായ ജയരാജന്‍, എ.നിധിഷ് വൈക്കത്ത്, എ.ശ്രീകാന്ത്, പ്രിവന്‍റീവ് ഓഫീസര്‍ പി.മനോജ്, സീനിയര്‍ എക്സൈസ് ഓഫീസര്‍ ആര്‍.കെ.അരുണ്‍, സി ഇ ഓ ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പിടികൂടി കേസെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് എത്തിയത്.