കാസര്‍കോട്: 13.22 ഗ്രാം എം. ഡി.എം.എയും 11.22ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈ സ് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റുചെയ്തു. കാസര്‍കോട്, തളങ്കര, കോളിയാട് ഹൗസിലെ പി എന്‍ നൗഷാദി (38)നെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിലെ ഇന്‍സ്പെക്ടര്‍ എം.വിഷ്ണുപ്രകാശും സംഘവും അറസ്റ്റു ചെയ്തത്. മധൂര്‍, എസ് പി നഗറില്‍ നിന്നു മുട്ടത്തൊടിയിലേയ്ക്ക് പോകുന്ന റോഡില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് യുവാവിനെ അറസ്റ്റു ചെയ്തതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. എക്സൈസ് സംഘത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍ ആര്‍.രമേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുധീര്‍പാറമ്മല്‍, മഞ്ജുനാഥ്, ശൈലേഷ് കുമാര്‍, വി വി ഷിജിത്ത്, ശ്യാംജിത്ത്, അശ്വതി എന്നിവരും ഉണ്ടായിരുന്നു.
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍