കാസര്‍കോട്: കുമ്പള ടൗണില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും ഉരസി. അപകടത്തെ ചൊല്ലി തര്‍ക്കം ഉണ്ടായതോടെ കുമ്പള പോലീസെത്തി ഇരു ബസുകളെയും കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നു മംഗലാപുരത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. കുമ്പള ടൗണില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റുന്നതിനിടയില്‍ പിന്നില്‍ നിന്നും എത്തിയ കെഎസ്ആര്‍ടിസി ബസ് മറികടക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്‍റെ മുന്‍ഭാഗത്ത് ഉരസുകയായിരുന്നുവെന്ന് പറയുന്നു. ഇതേ ചൊല്ലി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസെത്തി ബസുകള്‍ കസ്റ്റഡിയിലെടുത്തത്.
കെഎസ്ആര്‍ടിസി സ്വകാര്യ ബസിലിടിച്ചു