കാഞ്ഞങ്ങാട് : ചെമ്മട്ടംവയല്‍ ദേശീയ പാതയിലെ കുഴിയിലേക്ക് ലോറി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം. സര്‍വീസ് റോഡിലെ കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപത്തായി പടിഞ്ഞാറ് ഭാഗം സര്‍വീസ് റോഡില്‍ നാല് മാസത്തോളമായി ഈ കുഴി അതെ പടിയാണ്. ഇവിടെ ഫില്ലര്‍ ഇട്ടതല്ലാതെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തികളുണ്ടായിട്ടില്ല. ഈ വലിയ കുഴിയിലേക്കാണ് ലോറി വീണത്. മംഗലാപുരം ഭാഗത്തേക്ക് മത്സ്യമെടുക്കാന്‍ പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവിടെ വീണ്ടും അപകടത്തിന് സാധ്യതയുള്ളതായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
ചെമ്മട്ടംവയല്‍ ദേശീയപാതയില്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു