പരപ്പ: ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ സംഘടനയായ കെ എച്ച് എസ് ടി യു 25 -ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ സംസ്ഥാന കഥാരചന മത്സരത്തില്‍ പരപ്പ സ്വദേശിയും വരക്കാട് വള്ളിയോടന്‍ കേളുനായര്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ ശ്രീനന്ദ പുരസ്ക്കാരത്തിന് അര്‍ഹയായി. കേരളത്തില്‍ 14 ജില്ലകളില്‍ നിന്നായി വന്ന ആയിരത്തിലധികം കഥകളില്‍ നിന്നാണ് വിദഗ്ധ സമിതി ശ്രീനന്ദ എഴുതിയ കഥ തിരഞ്ഞെടുത്തത്. 'അവര്‍ പരിധിക്ക് പുറത്താണ്' എന്നതായിരുന്നു കഥാരചന വിഷയം. ഇതിനോടകം കുടുംബശ്രീ ലിയോറ ഫെസ്റ്റ് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ കഥാപ്രസംഗത്തെപറ്റി സംസാരിക്കാന്‍ അവസരം ലഭിച്ച ശ്രീനന്ദ കഥാരചനയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് . അച്ഛന്‍ റിട്ടയേര്‍ഡ് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പ്രകാശന്‍, അമ്മ മൂലപ്പാറ അംഗന്‍വാടി ടീച്ചര്‍ ശ്രീകല, എം. സഹോദരങ്ങള്‍ ഡോ. ശ്യാം പ്രകാശ് (ഹൈദരാബാദ് ഗീതം യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫസര്‍ ), സായി പ്രകാശ് (റിഥം ആര്‍ട്ടിസ്റ്റ്).
എം. ശ്രീനന്ദക്ക് പുരസ്ക്കാരം