മഹാത്മജി രക്തസാക്ഷിത്വദിനം ആചരിച്ചു

കാഞ്ഞങ്ങാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാന്തോപ്പ് മൈതാനിയില്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ മണ്ഡലം പ്രസിഡണ്ട് പി.വി.ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി മഹാത്മാവിന്‍റെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് എം.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.വി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലേക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ഏച്ച്. ഭാസ്കരന്‍, എ.വി. കമ്മാടത്തു, വിജയലക്ഷ്മി, മണ്ഡലം ഭാരവാഹികളായ എന്‍ അജയകുമാര്‍, ഭാസ്കരന്‍ കല്ലംചിറ, സുര്യപ്രഭ, എം.വി.ഭാസ്കരന്‍ നായര്‍, നഗരസഭാ അംഗങ്ങളായ ചന്ദ്രന്‍ മാസ്റ്റര്‍, ലിസി ടീച്ചര്‍, എന്‍.സീമ, കോണ്‍ഗ്രസ് ഭാരവാഹികളായ രാമകൃഷ്ണന്‍ മോനാച്ച, ആര്‍.നാരായണന്‍, ബാലന്‍ പുതിയകടപ്പുറം, ശര്‍മ്മിള, നാരായണന്‍ പൂടംകല്ലെടുക്കം, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറിമാരായ രാജന്‍ എങ്ങോത്ത് സ്വാഗതവും മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.