മടിക്കൈ: എരിക്കുളം വേട്ടക്കൊരുമകന്‍ അമ്പലത്തിന് സമീപം പണം പന്തയം വെച്ച് കുലുക്കികുത്ത് ചൂതാട്ടത്തിലേര്‍പ്പെട്ട നാലുപേരെ നീലേശ്വരം എസ്ഐ ജി.ജിഷ്ണു അറസ്റ്റുചെയ്തു. ചീമേനി കുണ്ടയം ഹൗസില്‍ പി.പ്രമോദ്(47), തായന്നൂര്‍ മുണ്ടയം ഹൗസില്‍ എം.സുജില്‍ (25), കാഞ്ഞിരടുക്കം പുല്ലുമല ഹൗസില്‍ എ.എസ്.ജനാര്‍ദ്ദനന്‍(40), എരിക്കുളം ആലക്കളത്തെ കെ.രമേശന്‍(42) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചൂതാട്ടത്തിനുപയോഗിച്ച ഉപകരണങ്ങളും 1360 രൂപയും പിടിച്ചെടുത്തു.
ക്ഷേത്ര പരിസരത്ത് കുലുക്കികുത്ത് ചൂതാട്ടത്തിലേര്‍പ്പെട്ട നാലുപേര്‍ പിടിയില്‍