രാജപുരം: ലീലാമോഹനനെ കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതായി സൂചന. ലീല മൂന്നാംവാര്‍ഡിലെ പറക്കയം സ്വദേശിനിയാണ്. ആശാവര്‍ക്കറാണ്. യുഡിഎഫിന് കനത്ത സ്വാധീനമുള്ള പഞ്ചായത്താണ് കള്ളാര്‍. ഏതാനും സീറ്റുകളില്‍ ഒഴികെ കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ മത്സരിക്കേണ്ട യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് തയ്യാറായി. 15 വാര്‍ഡുകളില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഒരു വാര്‍ഡ് മുസ്ലീംലീഗിന് വിട്ടുകൊടുത്തുവെങ്കിലും മുസ്ലീംലീഗ് അത് കോണ്‍ഗ്രസിന് തിരിച്ചേല്‍പ്പിച്ചു. പകരം പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ ബളാല്‍ ഡിവിഷനിലാണ് മുസ്ലീംലീഗ് മത്സരിക്കുന്നത്. കള്ളാര്‍ പഞ്ചായത്തിലെ 10, 11, 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്തിലെ ബളാല്‍ ഡിവിഷന്‍.
കള്ളാര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ തീരുമാനമായ സ്ഥാനാര്‍ത്ഥികള്‍: വാര്‍ഡ് 1 കുടുബൂര്‍-പി.എ.വാസു, 2 ആടകം ഇന്ദിര രാമു, 3 ചേടിക്കുണ്ട് സനിത ജോസഫ്, 4 പൂക്കയം ടി.കെ.നാരായണന്‍, 5 കോളിച്ചാല്‍ സാബു നാലുതുണ്ടത്തില്‍, 6 മാലക്കല്ല് പി.ഗീത, 7 ചെറുപനത്തടി ഗിരീഷ്കുമാര്‍, 8 കള്ളാര്‍ കെ.രജിത, 11 കരിന്ത്രംകല്ല് സി.രേഖ, 14 കൊട്ടോടി ബിന്ദു കരുണാകരന്‍, 15 മഞ്ഞങ്ങാനം സുമ ബാബുരാജ്. കള്ളാര്‍ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം പട്ടികവര്‍ഗ്ഗ വനിതാസംവരണമാണ്. നാല് പട്ടികവര്‍ഗ്ഗ വനിതകളെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന്ശേഷം പ്രസിഡണ്ടിനെ തീരുമാനിക്കാനാണ് പാര്‍ട്ടി തീരുമാനം. നിലവില്‍ ടി.കെ.നാരായണനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ നാലാം വാര്‍ഡായ പൂക്കയത്താണ് ടി.കെ.നാരായണന്‍ മത്സരിക്കുന്നത്. സ്വാഭാവികമായും ടി.കെ.നാരായണനായിരിക്കും പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.