നീലേശ്വരം: നീലേശ്വരം നഗരസഭയില്‍ ഐഎന്‍എല്ലിന് നല്‍കിയ രണ്ടുസീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നാഷണല്‍ ലീഗിന്‍റെ ഉറച്ച സീറ്റായ 23 ആനച്ചാലില്‍ ഷമീന മുഹമ്മദും തൈക്കടപ്പുറം 28-ാം വാര്‍ഡില്‍ ഖുറൈഷബാനുവും മത്സരിക്കും. കഴിഞ്ഞതവണ ഐഎന്‍എല്ലിന് രണ്ട് സീറ്റുകളാണ് നല്‍കിയിരുന്നത്. ഇത്തവണ രണ്ട് സുരക്ഷിത സീറ്റുകള്‍ ഉള്‍പ്പെടെ മൂന്ന് സീറ്റുകളാണ് ഐഎന്‍എല്‍ ആവശ്യപ്പെട്ടത്. സിപിഎം സിറ്റിംങ് സീറ്റായ കൊയാമ്പുറം വാര്‍ഡിലാണ് അവര്‍ അവകാശവാദം ഉന്നയിച്ചതെങ്കിലും ഇത് അംഗീകരിക്കാന്‍ സിപിഎം തയ്യാറായില്ല.
നീലേശ്വരത്ത് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥികളായി