വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

കുണ്ടംകുഴി: അസുഖം മൂലം ചികില്‍സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ഥിനി മരിച്ചു. ബേത്തൂര്‍പാറ തച്ചര്‍കുണ്ടിലെ ലോഹിദാക്ഷന്‍റെയും എം സ്മിതയുടെയും മകള്‍ എം അതുല്യയാണ്(14) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പെരിയ ജവഹര്‍ നവേദയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനിയായിരുന്നു. സഹോദരി അഹല്യ(എംബിഎംഎസ് വിദ്യാര്‍ഥി).