തിരുവനന്തപുരം: കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചുവിടാന്‍ ദക്ഷിണ റെയില്‍വെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ മാറ്റിയത്. കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി - ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിന്‍ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാന്‍ തീരുമാനിച്ചു. കൂടുതല്‍ ട്രെയിനുകള്‍ ഇതേ നിലയില്‍ വഴിതിരിച്ചു വിടാന്‍ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിക്കുന്നത്. മാറ്റമുള്ള ട്രെയിനുകള്‍
19577 - തിരുനല്‍വേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകല്‍-റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു. 16336 - നാഗര്‍കോവില്‍ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിന്‍ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു 12283 - എറണാകുളം - നിസാമുദ്ദീന്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു. 22655 - എറണാകുളം - നിസാമുദ്ദീന്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി തിരിച്ചുവിട്ടു. 16346 - തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂര്‍ - ഈറോഡ് - റായ്ചൂര്‍-പുണെ-പന്‍വേല്‍ വഴി സര്‍വീസ് നടത്തും.