പോളിംഗ് ബൂത്തിലെത്താന്‍ വഴിയില്ല; അടിയന്തിര നടപടി വേണമെന്ന് യുഡിഎഫ്

പടന്നക്കാട്: ലോകസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് പോളിംങ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന പടന്നക്കാട് ശ്രീനാരായണ യു പി സ്‌കൂള്‍, ട്രൈനിംഗ് സെന്റര്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ വഴിയില്ല. ഇവിടെ 167, 168, 169,170,171 എന്നീ പോളിംഗ് സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ദേശീയപാതക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ബൂത്തുകളിലേക്ക് വാഹനങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ നടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാത നവീകരണത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ ഒറ്റപ്പെട്ടിരിക്കുന്നത്

പാത നവീകരണത്തിലെ അശാസ്ത്രീയ നടപടികളാണ് ഈയൊരുദുരവസ്ഥക്ക് കാരണമായിരിക്കുന്നത്. ഇതിനുപുറമെ പൊടിപടലം മൂലം ആരോഗ്യപ്രശ്‌നവും ഉണ്ടാകുമെന്ന സ്ഥിതിവിശേഷമാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡി എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദ്ദള്‍റസാക്ക് തയിലക്കണ്ടി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.