വൈദികന്‍റെ കഴുത്തില്‍ കത്തിവെച്ച് പണം കവര്‍ന്ന യുവാവ് പിടിയില്‍

കൊച്ചി: വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയില്‍ പൂട്ടിയിട്ട്, കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി നാല്‍പതിനായിരം രൂപയും ഐഫോണും കവര്‍ന്നത്. പ്രതി കണ്ണൂര്‍ സ്വദേശി ആല്‍ബിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കെഎസ്ആര്‍ടിസിക്ക് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.