തിരുവനന്തപുരം: ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക്. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇഡിയും ക്രൈം ബ്രാഞ്ചുമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിന്‍െറ സാമ്പത്തിക അന്വേഷണ വിഭാഗമാണ് കേസുകള്‍ അന്വേഷിക്കുന്നത്. 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലിസിന്‍െറ പ്രാഥമിക നിഗമനം. ഓരോ ദിവസവും കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്നാണായിരുന്നു ശുപാര്‍ശ. ഈ ശുപാര്‍ശ പ്രകാരം ഉത്തരവിറക്കിയ ആഭ്യന്തരവകുപ്പ് പേര്‍ഫോമ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉടന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ബിസിനസിന്‍റെ മറവില്‍ ആയിരത്തി അറുനൂറ് കോടിയിലേറെ രൂപ വിവിധ വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഹൈറിച്ച് ഉടമകള്‍ ഒടിടി ഫ്ലാറ്റ് ഫോമിന്‍റെ പേരിലും ഇടപാട് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ .ഓഹരി വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് അഞ്ച് ലക്ഷം വീതം 200 ലേറെ പേരില്‍ നിന്ന് പണം പിരിച്ചതായാണ് കണ്ടെത്തല്‍.ഏതാണ്ട് 12 ലക്ഷംത്തിലേറെ വരിക്കാര്‍ ഉണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഹൈറിച്ച് ഒടിടി എന്ന പേരില്‍ ഉടമകള്‍ പുറത്തിറക്കിയ ഈ ഫ്ലാറ്റ് ഫോം വാങ്ങിയത് വിജേഷ് പിള്ളയില്‍ നിന്നാണെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതാപനും ഭാര്യ ശ്രീനയും നല്‍കിയ മൊഴി. എത്രകോടിരൂപയാണ് വിജേഷ് പിള്ളയക്ക് നല്‍കിയതെന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ സ്വര്‍ണ്ണകടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിജേഷ് പിള്ള സമീപിച്ചെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നും സ്വപ്ന സ്വപ്ന സുരേഷ് ആരോപണം ഉന്നയിക്കുകയും സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ഇതേ വിജേഷിനെതിരെയാണ് ഹൈറിച്ച് കേസിലും അന്വേഷഷണം നടക്കുന്നത്.