നീലേശ്വരം: സ്വന്തമായി വരുമാനം ഉണ്ടാക്കുന്നില്ലെന്നാരോപിച്ച് ഭാര്യയെ മാനസികവും ശാരീരികമായി പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നീലേശ്വരം പള്ളിക്കര ദാറുല്‍ സലാമില്‍ അബ്ദുല്‍ സലാമിന്റെ മകള്‍ സലീമ അബ്ദുല്‍ സലാമിന്റെ പരാതിയില്‍ കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ ഹാരിസിന്റെ മകന്‍ ജഹാഷിനെതിരെയാണ്(40) പോലീസ് കേസെടുത്തത്
2014 ഓഗസ്റ്റ് 17നാണ് ഇവരുടെ വിവാഹിതരായത്. ഇതിനുശേഷം സലീമയുടെ പള്ളിക്കരയിലെ വീട്ടിലും ആജാനൂര്‍ മാണിക്കോത്തും ഇട്ടമ്മലിലും വാടക ക്വാര്‍ട്ടേഴ്‌സുകളിലുമാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ സമയത്തെല്ലാം സ്വന്തമായി വരുമാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് സലീമ ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.