കാസര്‍കോട്: വിദ്യാഭ്യാസആരോഗ്യ കര്‍ഷക ക്ഷേമ വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 97,27,61,211 രൂപ വരവും 96,01,21,000 രൂപ ചെലവും 1,26,40,211 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരാണ് ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഗ്രിഡ് രൂപീകരിക്കും. വയോജനങ്ങള്‍ക്ക് നല്ല ചികിത്സയും പരിചരണവും ഉറപ്പുവരുത്തും. മറവി രോഗമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക കേന്ദ്രം ആരംഭിക്കും. വിജ്ഞാന കേരളം മികച്ച പദ്ധതിയായി നടത്തും. ജില്ലാ പഞ്ചായത്ത് കെ.എസ്.ആര്‍.ടി.സിയും ബി.ആര്‍.ടി.സിയും ആയി ചേര്‍ന്ന് കാസര്‍കോട് സഫാരിക്ക് തുടക്കം കുറിക്കും.
ജില്ലാ പഞ്ചായത്തിന് മിച്ച ബജററ്
