കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈ എം സി എ ലോക വയോജന ദിനത്തില്‍ മൂന്ന് മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. ഗോവ സ്വാതന്ത്ര്യ സമരസേനാനിയും ഹോസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അരനൂറ്റാണ്ടുകാലം പ്രസിഡണ്ടുമായിരുന്ന പടന്നക്കാട്ടെ കെ.വി.നാരായണന്‍, സീനിയര്‍ സിറ്റിസണ്‍ ജില്ലാ പ്രസിഡണ്ടും വ്യാപാര പ്രമുഖനും കാഞ്ഞങ്ങാട് നഗരസഭാ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന കൂളിയങ്കാലിലെ ടി.അബൂബക്കര്‍ ഹാജി, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് സബ് ഇന്‍സ്പെക്ടറായിരുന്ന ആനന്ദാശ്രമത്തെ ജോസഫ് ചെന്നിത്തല, ഭാര്യ ആനിയമ്മ ടീച്ചര്‍ എന്നിവരെയാണ് വീടുകളിലെത്തി ആദരിച്ചത്. കാഞ്ഞങ്ങാട് വൈ എം സി എ പ്രസിഡണ്ട് സാജു തോമസ്, സെക്രട്ടറി ചാണ്ടി കൈനിക്കര, സബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശേരി, മാനുവല്‍ കുറിച്ചിത്താനം, പി.എല്‍.ആന്‍റോ, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍, സോണി കാരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആദരിക്കപ്പെട്ട സ്വാതന്ത്രസമരസേനാനി കെ.വി.നാരായണന്‍ ജന്മശതാബ്ദിയോട് അടുത്തുകൊണ്ടിരിക്കുകയാണ്.
കാഞ്ഞങ്ങാട് വൈ എം സി എ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു
