ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ഒമ്പത് വര്‍ഷത്തിനുശേഷം പിടിയില്‍. കുന്നുപ്പാറ ദേളി ജങ്ഷന്‍ മുബഷിര്‍ മന്‍സിലില്‍ എം.എം മുഹമ്മദ് മുബഷിറി(29) നെയാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനും സംഘവും പിടികൂടിയത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തും മറ്റുമായി കഴിയുകയായിരുന്നു. നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇന്‍സ്പെക്ടര്‍ക്കൊപ്പം സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉഷസ്, പ്രജിത്ത്, അജേഷ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി. കേസില്‍ ഏഴുപ്രതികളാണുണ്ടായിരുന്നത്. നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയാണ്.