വീട്ടമ്മയുടെ മൃതദേഹം കടപ്പുറത്ത്

കാഞ്ഞങ്ങാട്: വീട്ടില്‍ നി ന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായ പുഞ്ചാവി കടപ്പുറത്തെ സൈനബയുടെ (50) മൃതദേഹമാണ് സ്റ്റോര്‍ ജംഗ്ഷന്‍ കടപ്പുറത്ത് കണ്ടെത്തിയത്. സൈനബ ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സൈനബയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഭര്‍ത്താവ് അബ്ദുല്‍ കലാം ഗള്‍ഫിലാണ്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുനവ്വറ, മിസ്ബ, മുബഷീര്‍ എന്നിവര്‍ സൈനബയുടെ മക്കളാണ്.