മാരക മയക്കുമരുന്നുമായി യുവ എഞ്ചിനീയര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്ററില്‍

ബേക്കല്‍ : മയക്ക് മരുന്നായി യുവ എഞ്ചിനീയര്‍ അടക്കം മൂന്ന് പേരെ കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സസ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് കാസര്‍കോട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ പി.പി.ജനാര്‍ദ്ദനനും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്ന് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു. ചട്ടഞ്ചാല്‍ കുന്നറ സ്വദേശി കെ.അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് ആമീന്‍ (21), പള്ളിക്കര തൊട്ടിയിലെ എഞ്ചിനീയര്‍ പി.എം.ഫൈസല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കല്ലിങ്കാലിലെ എഞ്ചിനീയറായ ഫൈസലിന്‍റെ പ്ലാന്‍ വരയ്ക്കുന്ന സ്ഥാപനത്തില്‍ വെച്ചാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരില്‍ നിന്നും 4.813 ഗ്രാം മെത്താംഫിറ്റമിനും മെത്താംഫിറ്റമിനും കലര്‍ന്ന 618 ഗ്രാം വെള്ളവും മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇന്നോവ കാറും പിടിച്ചെടുത്തു. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ.വി.സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.രാജേഷ്, വി. വി.ഷിജിത്ത് ശൈലേഷ് കുമാര്‍, സോനു സെബാസ്റ്റ്യന്‍, കാസര്‍കോട് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്‍റീവ് ദിനേശന്‍ കുണ്ടത്തില്‍, ഹോസ്ദുര്‍ഗ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസന്നകുമാര്‍ എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.